അയോദ്ധ്യയിലെ പ്രതിഷ്ഠാദിനമായ ജനുവരി ഇരുപത്തിരണ്ടിന് എല്ലാവരും രാമമന്ത്രം ജപിക്കണമെന്ന് കേരളത്തിന്റെ വാനമ്പാടിയായ കെ എസ് ചിത്ര.

 

കോഴിക്കോട് : ജനുവരി ഇരുപത്തിരണ്ടിന് ഉച്ചയ്ക്ക് 12. 20ന് എല്ലാവരും രാമമന്ത്രം ജപിക്കണം; അഞ്ച് തിരിയുള്ള വിളക്ക് കത്തിക്കണമെന്ന് കെ എസ് ചിത്ര പറഞ്ഞു. ‘എല്ലാവര്‍ക്കും എന്റെ നമസ്‌കാരം, അയോദ്ധ്യയില്‍ ജനുവരി ഇരുപത്തിരണ്ടിന് പ്രതിഷ്ഠാദിനം നടക്കുമ്ബോള്‍ ഉച്ചയ്ക്ക് 12.20ന് ശ്രീരാമ, ജയരാമ, ജയ ജയ രാമ എന്ന രാമമന്ത്രം ജപിച്ചുകൊണ്ടിരിക്കണം എല്ലാവരും. അതുപോലെ വൈകുന്നേരം അഞ്ച് തിരിയുള്ള വിളക്ക് വീടിന്റെ നാനാഭാഗത്തും തെളിയിക്കണം.

 

ഭഗവാന്റെ അനുഗ്രഹം എല്ലാവര്‍ക്കും പരിപൂര്‍ണമായി ഉണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. ലോകാസമസ്ത സുഖിനോ ഭവന്തു.’- എന്നാണ് കെ എസ് ചിത്ര വീഡിയോയില്‍ പറയുന്നത്.അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ പൂജിച്ച അക്ഷതം ദിവസങ്ങള്‍ക്ക് മുമ്ബ് ചിത്ര ഏറ്റുവാങ്ങിയിരുന്നു. നടൻ മോഹൻലാല്‍, ഇന്ത്യൻ ഒളിമ്ബിക്‌സ് അസോസിയേഷൻ അദ്ധ്യക്ഷയും രാജ്യസഭാ എംപിയുമായ പി ടി ഉഷ അടക്കമുള്ളവര്‍ക്കും നേരത്തെ അക്ഷതം ഏറ്റുവാങ്ങിയിരുന്നു.