ഇടുക്കിയില്‍ കാട്ടുപന്നി ഇടിച്ച്‌ ഓട്ടോ തലകീഴായി മറിഞ്ഞു; അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്

ഇടുക്കി: നെടുങ്കണ്ടത്ത് ഓടുന്ന വാഹനത്തിന് നേരെ കാട്ടുപന്നിയുടെ ആക്രമണം.

കാട്ടുപന്നി ഇടിച്ച്‌ ഓട്ടോറിക്ഷ തലകീഴായി മറിയുകയായിരുന്നു.
അപകടത്തില്‍ ഓട്ടോ ഡ്രൈവർ റെജി, യാത്രക്കാരനായ സെബാസ്റ്റ്യൻ എന്നിവർക്ക് പരിക്കേറ്റു.

രാവിലെ എട്ടു മണിയോടെ പാല്‍ എടുക്കാൻ പോയപ്പോഴാണ് സംഭവം. കൈകാലുകള്‍ക്ക് പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്നും മുമ്ബും നിരവധി പേർ അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്നുമാണ് നാട്ടുകാർ പറയുന്നത്.