ഡിഎംഒമാരുടെ കസേര തര്‍ക്കത്തില്‍ ട്വിസ്റ്റ്; ഡോ.രാജേന്ദ്രൻ കോഴിക്കോട് ഡിഎംഒ ആയി തുടരും; സ്റ്റേ ഓര്‍ഡര്‍ നിലനില്‍ക്കും; ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: കോഴിക്കോട് ഡിഎംഒ മാരുടെ കസേര തർക്കത്തില്‍ നിർണായക ട്വിസ്റ്റ്.

ഡിഎംഒ ആയി ഡോ രാജേന്ദ്രൻ തിരികെ ചുമതലയേല്‍ക്കും.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചുമതലയെടുക്കുന്നത്. നേരത്തെ രാജേന്ദ്രന്റെ സ്ഥലമാറ്റ ഉത്തരവ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തിരുന്നു. ഇത് നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഡിസംബർ 9 ന് ആരോഗ്യവകുപ്പിറക്കിയ ഉത്തരവില്‍ സ്ഥലം മാറി എത്തിയ ഡോ. ആശാദേവിക്ക് കസേര ഒഴിഞ്ഞു കൊടുക്കാതെ ഡോ. രാജേന്ദ്രൻ അതെ കസേരയില്‍ തന്നെ തുടരുന്ന സാഹചര്യം ഉണ്ടായി. തുടർന്നാണ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ഇടപെടുന്നത്.

ഒരേ സമയം രണ്ട് പേർ ഡിഎംഒ ആയി ഓഫീസിലെത്തി. സ്ഥലം മാറ്റത്തില്‍ കോഴിക്കോട് ഡിഎംഒ രാജേന്ദ്രൻ സ്റ്റേ വാങ്ങിയിരുന്നു. എന്നാല്‍ ഇത് നീക്കിയതിനെ തുടർന്നായിരുന്നു പുതിയ ഡിഎംഒ എത്തിയത്.

പുതിയ ഉത്തരവ് വരാതെ കസേര ഒഴിയില്ലെന്നായിരുന്നു ഡിഎംഒ രാജേന്ദ്രന്റെ നിലപാട്. ഇതിനെത്തുടർന്നാണ് ഹൈക്കോടതി ഇടപെടല്‍.