കോഴിക്കോട് ഡിഎംഒ കസേര തര്‍ക്കത്തില്‍ അവസാനം തീരുമാനം; ഡോ. ആശാദേവിയെ ഡിഎംഒ ആക്കി ഉത്തരവിറക്കി

തിരുവനന്തപുരം: ഡോ. ആശാദേവിയെ കോഴിക്കോട് ഡിഎംഒ ആക്കി ആരോഗ്യ വകുപ്പ് പുതിയ ഉത്തരവിറക്കി.

ഡോ. രാജേന്ദ്രനെ ഡി എച്ച്‌സിലേക്കും മാറ്റി.
ഡോ. രാജേന്ദ്രന് ആരോഗ്യ വകുപ്പ് ഡയറക്ടർ (വിജിലൻസ്) ആയാണ് നിയമനം. ഇരുവരും ഒരേ സമയം ഡിഎംഒ ആയി ഓഫീസില്‍ തുടർന്നത് നേരത്തെ വിവാദമായിരുന്നു.

കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസിലെ കസേരകളിയില്‍ വീണ്ടും വൻ ട്വിസ്റ്റുകളാണ് ഉണ്ടായത്. കഴിഞ്ഞ മാസം ഒൻപതിന് ആരോഗ്യവകുപ്പ് ഇറക്കിയ സ്ഥലംമാറ്റ ഉത്തരവോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

മൂന്ന് ഡിഎംഒമാരെയും നാല് അഡീഷണല്‍ ഡയറക്ടർമാരെയും ആണ് സ്ഥലം മാറ്റിയത്. കോഴിക്കോട് ഡിഎംഒ ഡോക്ടർ എൻ രാജേന്ദ്രനു പകരം ഡോക്ടർ ആശാദേവി ഡിസംബര്‍ പത്തിന് ചുമതല ഏറ്റു.

പിന്നാലെ സ്ഥലം മാറ്റ ഉത്തരവിന് എതിരെ എൻ രാജേന്ദ്രൻ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമര്‍പ്പിച്ചു.