കോഴിക്കോട്: പേരാമ്പ്ര വാളൂരിലെ കുറുക്കുടി മീത്തല്‍ അനുവിന്റെ (26) മരണവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിലായി.
അനുവിന്റെ ആഭരണങ്ങള്‍ വില്‍ക്കാൻ ഇടനിലക്കാരനായി നിന്ന അബൂബക്കർ എന്നയാളാണ് അറസ്റ്റിലായത്. കേസിലെ പ്രധാന പ്രതിയെന്ന് കരുതപ്പെടുന്ന മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്‌മാൻ കഴിഞ്ഞദിവസം പിടിയിലായിരുന്നു.
ബലാത്സംഗം ഉള്‍പ്പെടെ അൻപതോളം കേസുകളില്‍ പ്രതിയാണ് ഇയാള്‍.
അനുവിനെ കൊലപ്പെടുത്തിയതിനുശേഷം ആഭരണങ്ങള്‍ വില്‍ക്കുന്നതിനായി മുജീബ് അബൂബക്കറെ ഏല്‍പ്പിക്കുകയായിരുന്നു.
ഇയാള്‍ ആഭരണങ്ങള്‍ വില്‍ക്കാനെത്തിയ ജ്വല്ലറിയില്‍ പൊലീസ് തെളിവെടുപ്പ് നടത്തി.
