വമ്പൻ പ്രഖ്യാപനം ; തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ പ്രഖ്യാപിച്ച്‌ ധനമന്ത്രി കെ.എൻ ബാലഗോപാല്‍ കോഴിക്കോടും മെട്രോ പ്രഖ്യാപിച്ച്‌ ധനമന്ത്രി കെ.എൻ ബാലഗോപാല്‍

തിരുവനന്തപുരം : തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ പ്രഖ്യാപിച്ച്‌ ധനമന്ത്രി കെ.എൻ ബാലഗോപാല്‍. തിരുവനന്തപുരം മെട്രോയ്‌ക്ക് ഉടൻ അനുമതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.ബജറ്റ് പ്രഖ്യാപനത്തില്‍ കെ-റെയിലിനെ കുറിച്ചും പരാമർശം നടത്തി.

കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ റെയില്‍ വികസനം അവഗണിക്കപ്പെട്ടെന്ന് കെ എൻ ബാലഗോപാല്‍ പറഞ്ഞു. വന്ദേഭാരത് എത്തിയതോടെ കേരളത്തിന്റെ നിലപാട് ശരിയെന്ന് മാധ്യമങ്ങള്‍ക്കും ബോധ്യപ്പെട്ടു. വന്ദേ ഭാരത് കാരണം മറ്റ് ട്രെയിൻ യാത്രക്കാർ ദുരിതത്തിലായെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. കെ-റെയില്‍ നടപ്പാക്കാൻ ശ്രമം തുടരുമെന്ന് ധനമന്ത്രി പറഞ്ഞു.

രണ്ടാം പിണറായി സർക്കാർ ചുമതലയേറ്റ ശേഷമുള്ള മൂന്നാമത്തെ സമ്ബൂർണ്ണ ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രഖ്യാപനങ്ങളും അധിക വരുമാനത്തിന് എന്ത് വഴി എന്നതും ബജറ്റ് ഉറ്റുനോക്കുകയാണ്. സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതടക്കമുള്ള നടപടികള്‍ ഉണ്ടാകുമെന്നു തന്നെയാണ് വിവരം.

ക്ഷേമപെൻഷൻ കുടിശ്ശിക, വിലക്കയറ്റം, നികുതി വരുമാനത്തിലെ ഇടിവ്, കാർഷിക മേഖലയിലെ പ്രതിസന്ധി, ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ കുടിശ്ശിക തുടങ്ങിയ വിഷയങ്ങളില്‍ കുറഞ്ഞതോതിലെങ്കിലും ബജറ്റില്‍ പരിഹാരമുണ്ടാകുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ. വമ്പൻ പ്രഖ്യാപനങ്ങളുണ്ടാകില്ലെന്ന് ധനമന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.