കോഴിക്കോട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 40 കൊല്ലം തടവ്. കൂടരഞ്ഞി മഞ്ഞക്കടവ് സ്വദേശി പനഞ്ചോട്ടില്‍ ബിബിനെയാണ് (25) കോഴിക്കോട് പോക്സോ കോടതി ജഡ്ജി കെ. പ്രിയ ശിക്ഷിച്ചത്.
2021ല്‍ പ്രതി പ്രണയം നടിച്ച് 13കാരിയെ പലതവണ പീഡിപ്പിച്ചുവെന്നാണ് കേസ്. തിരുവമ്ബാടി പൊലീസ് എടുത്ത കേസില്‍ ഇൻസ്പെക്ടര്‍ സുമിത്ത് കുമാര്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പ്രോസിക്യൂഷൻ 18 സാക്ഷികളെ വിസ്തരിച്ചു. 16 രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ. സുനില്‍കുമാര്‍ ഹാജരായി.
