കോട്ടയം പാലാ കുടുക്കച്ചിറയിൽ പ്രദേശവാസികൾക്ക് നേരെ കുറുക്കന്റെ ആക്രമണം; ഒരാൾക്ക് കടിയേറ്റു; കുറുക്കനെ തല്ലിക്കൊന്ന് നാട്ടുകാർ

പാലാ: കുടക്കച്ചിറ ടൗണിൽ കുറുക്കൻ ഇറങ്ങി മനുഷ്യരെ ആക്രമിച്ചു. ഇന്ന് ഉച്ചയോടെ കുടക്കച്ചിറ സ്കൂൾ കവലയിൽ എത്തിയ കുറുക്കൻ പെട്ടെന്ന് ആക്രമസക്തമായി ഒരു തെരുവ് നായയെ കടിക്കുകയും വായന ശാലയിലേയ്ക്ക് ഓടി കയറുകയും കൂടി നിന്നവരെ കടിക്കാൻ ഓടിച്ചപ്പോൾ ആക്രമണത്തെ നേരിടുന്നതിനിടയിൽ കവലയിലുള്ള ഒരു വ്യാപാരിയെ ആക്രമിക്കുകയും കടിക്കുകയുമായിരുന്നു.

കടിയേറ്റ വ്യക്തിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. സ്കൂൾ സമയം അല്ലാത്തതിനാൽ വലിയ ഒരു അപകടം ഒഴിവായി കുറുക്കനെ തല്ലി കൊല്ലുകയും ചെയ്തു.

തെരുവു നായ്ക്കളുടെ ആക്രമണം കൂടി വരുകയാണ് കുടക്കച്ചിറയിലും പരിസരങ്ങളിലും. പഞ്ചയത്ത് അധികൃതരുടെ ഭാഗത്ത്‌ നിന്ന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.