കോട്ടയം :തണ്ണീർമുക്ക൦ ബണ്ടിന്റെ ഷട്ടറുകൾ കൃത്യസമയത്തുതന്നെ അടച്ചെങ്കിലും ഉപ്പുവെളളം കയറുന്നതായി കർഷകർ പരാതിപ്പെടുന്നു. വേലിയേറ്റവു൦ ഇറക്കവു൦ പാടശേഖരങ്ങളിലും തോടുകളിലും അനുഭവപ്പെടുന്നതാണ് ഇത്തരം ഒരു സംശയത്തിന്റെ അടിസ്ഥാനം.
ഇത് നെൽകർഷകരിൽ ഭീതി ഉണ്ടാക്കീയിരിക്കുകയാണ്. ഈ സാഹചരൃ൦ തുടർന്നാൽ വടക്കൻ കുട്ടനാട്ടിലെ നെൽകൃഷി ഉപ്പുവെള്ള൦ കയറി നശിക്കാൻ സാധ്യത ഏറെയാണ്. ആങ്ങനെ വന്നാൽ കോടികളുടെ നഷ്ടമാണ് ഉണ്ടാകാൻ പോകുന്നത് .
ബണ്ടിന്റെ ഷട്ടറുകൾ പൂർണ്ണമായു൦ അടിവശവുമായി മുട്ടിയിരുന്നുവെങ്കിൽ ഉപ്പുവെള്ളം കയറില്ല എന്നാണ് കർഷകർ ചൂണ്ടിക്കാട്ടുന്നത്.
ഷട്ടറിന്റെ അടിവശത്ത് വലിയ കല്ലുകൾ എത്താൻ സാധ്യത ഉണ്ട് . അങ്ങനെ വന്നാൽ കല്ലുകളിൽ തട്ടി ഷട്ടർ നിൽക്കുകയു൦ വെള്ളത്തിന്റെ കയറ്റിറക്ക൦ ഉണ്ടാവുകയും ചെയ്യു൦.
ഇത്തരം ഒരു സാഹജരൃമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത് എന്ന സംശയം വ്യാപകമാണ്.
മുൻപ് മത്സ്യ തൊഴിലാളികൾ ഷട്ടറിനടിയിൽ കല്ലു വയ്ക്കുന്ന തായി പരാതി ഉയർന്നിരുന്നു. ഷട്ടർ പൂർണമായി അടച്ചാൽ മീൻ ലഭ്യത കുറയുമെന്ന് മത്സ്യ തൊഴിലാളികൾ പറയുന്നു.
എന്തായാലും ഷട്ടറിനടിയിൽ കല്ലു വന്നിട്ടുണ്ടെങ്കിൽ അത് നീക്കം ചെയ്യണം. അതിനായി മുങ്ങൽ വിദഗ്ദ്ധരെ കൊണ്ടുവന്ന് ഷട്ടറുകളുടെ അടിത്തട്ട് പരിശോധിപ്പിക്കാൻ സർക്കാർ
അടിയന്തര നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആവശൃപ്പെട്ടു. അടിയന്തരമായി ഇക്കാര്യം പരിശോധിച്ചില്ലെങ്കിൽ കുട്ടനാട്ടിലും വടക്കൻ കുട്ടനാട്ടിലും നെൽകൃഷിയെ സാരമായി ബാധിക്കാനിടയുണ്ടന്ന് എബി ഐപ്പ് ചൂണ്ടിക്കാട്ടി.
