കോട്ടയം മുണ്ടക്കയത്ത് ഇന്നലെ ഉണ്ടായ കത്തിക്കുത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു; മദ്യപിക്കുന്നതിനിടയുണ്ടായ വാക്ക് തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്

മുണ്ടക്കയം:മുണ്ടക്കയത്ത് ഇന്നലെയുണ്ടായ കത്തിക്കുത്തില്‍ പ്രതിയെ മുണ്ടക്കയം പോലീസ് തന്ത്രപരമായി അറസ്റ്റ് ചെയ്തു.പാമ്പാടി എട്ടാം മൈല്‍ സ്വദേശി ജേക്കബ്(കുഞ്ഞുമോന്‍-42)നെയാണ് പോലീസ് പാമ്പാടിയിലെ ബന്ധു വീട്ടില്‍ നിന്നും പിടികൂടിയത്.

ബന്ധുകൂടിയായ മുണ്ടക്കയം കലാദേവി ക്ലബ്ബിന് സമീപം താമസിക്കുന്ന കുറ്റിയില്‍ ജേക്കബിനാണ് കുത്തേറ്റത്.
ഇന്നലെ ഉച്ചക്ക് ഇരുവരും മദ്യപിക്കുന്നതിനിടെ വാക്ക് തര്‍ക്കം ഉണ്ടാകുന്നതിനിടെ കുഞ്ഞുമോന്‍ ജേക്കബിനെ കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുത്തേറ്റ ജേക്കബ് പോലീസ് സ്റ്റേഷനില്‍ എത്തുകയും-പോലീസ് ഇയാളെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

തുടര്‍ന്ന് ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുണ്ടക്കയം എസ് എച്ച് രാകേഷ് കുമാര്‍, എസ്. ഐ ബിപിന്‍, എസ് ഐ ദിലീപ് കുമാര്‍, മറ്റ് പോലിസുകാരായ സിപിഒ പ്രദീപ് ,ബിബിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.