കൊച്ചി: കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥന നടന്ന കണ്‍വെൻഷൻ സെന്ററില്‍ സ്‌ഫോടനം.
പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു. കണ്‍വെൻഷൻ സെന്ററിനുള്ളിലാണ് സ്‌ഫോടനം. കളമശ്ശേരി നെസ്റ്റിന് അടുത്താണ് കണ്‍വെൻഷൻ സെന്റര്‍. ഇതൊരു ചെറിയ ഹാളാണ്.
അതുകൊണ്ട് തന്നെ സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. 23 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടേയും നില ഗുരതരമാണ്.
രാവിലെ ഒൻപതരയോടെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടന കാരണം വ്യക്തമല്ല. ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്ക് എത്തിയവരാണ് അപകടത്തില്‍ പെട്ടത്. അഞ്ചു പേരുടെ നിലഗുരതരമാണ്.
വെള്ളിയാഴ്ച തുടങ്ങിയ സമൂഹ പ്രാര്‍ത്ഥനയാണ് അവിടെ നടന്നത്. ഹാളിന്റെ നടുക്കാണ് പൊട്ടിത്തെറിയുണ്ടായത്. ഉഗ്ര സ്‌ഫോടനമാണ് ഉണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
