കോട്ടയം : മെഡിക്കൽ കോളേജിൽ വിവിധ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികളെ കൊണ്ടു പൊറുതിമുട്ടി ഗാന്ധിനഗർ പൊലീസ്.
മെഡിക്കൽ കോളേജ് നഴ്സിംഗ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളെ സിനിയർ വിദ്യാർത്ഥികൾ ക്രൂരമായ റാംഗിംങ്ങിന് വിധേയമാക്കിയ സംഭവം ഇന്നലെയാണ് പുറത്തായത്.
ഇതിന് പിന്നാലെയാണ്
ബീ ഫാം വിദ്യാർത്ഥികളും ഒരു ഹൗസ് സർജനും കൂടി ഇന്നലെ നിത്യ ബാറിലെത്തി അമിതമായി മദ്യപിച്ച് ബാർ ജീവനക്കാരുമായി അടിപിടി ഉണ്ടാക്കിയത്. നാടിന് മാതൃകയാകേണ്ട ഡോക്ടർ അടക്കമുള്ളവർക്ക് ‘മദ്യം അകത്തു ചെന്നപ്പോൾ നിലതെറ്റുകയായിരുന്നു. ഇവർ ബാർ ജീവനക്കാരുമായി വാക്കു തർക്കമുണ്ടായി. തുടർന്നാണ് അടിപിടിയിൽ കലാശിച്ചത്.
സംഭവം അറിഞ്ഞ് ഗാന്ധിനഗർ പോലീസ് എത്തി. പോലീസിൻ്റെ കൃത്യമായ ഇടപെടൽ മൂലം കുടുതൽ സംഘർഷത്തിലേക്ക് കാര്യങ്ങൾ നീങ്ങിയില്ല.
മൂന്ന് മാസത്തോളം സീനിയർ വിദ്യാർത്ഥികളുടെ അതിക്രൂരമായ റാഗിംങ്ങിനാണ് മെഡിക്കൽ കോളേജിലെ ഒന്നാം വർഷ നേഴ്സിംഗ് വിദ്യാർത്ഥികൾ വിധേയമായത്. പീഡനം തുടർന്നതോടെ ഗതികെട്ട ജൂനിയർ വിദ്യാർത്ഥികൾ ഇന്നലെ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയിൻമേൽ കേസെടുത്ത ഗാന്ധിനഗർ പൊലീസ് അഞ്ച് സീനിയർ വിദ്യാർത്ഥികളെ ഇന്നലെ തന്നെ അറസ്റ്റ് ചെയ്തു.
മൂന്നിലവ് കീരിപ്ലാക്കല്‍ സാമുവല്‍ (20), വയനാട് നടവയല്‍ ഞാവല്‍ത്ത് ജീവ (19), മലപ്പുറം സ്വദേശികളായ മഞ്ചേരി കച്ചേരിപ്പടി വീട്ടില്‍ റിജില്‍ജിത്ത് (20), വണ്ടൂർ കരുമാരപ്പറ്റ രാഹുല്‍രാജ് (22), കോരുത്തോട് മടുക്ക സ്വദേശി നെടുങ്ങാട് വിവേക് (21)
എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.
നവംബർ മുതൽ കുട്ടികൾ ക്രൂരമായ റാഗിംങ്ങിന് വിധേയമാകുകയായിരുന്നു. കുട്ടികളെ
നഗ്നരാക്കി കട്ടിലിൽ കെട്ടിയിട്ട ശേഷം സ്വകാര്യ ഭാഗങ്ങളിൽ വ്യായാമം ചെയ്യാൻ ഉപയോഗിക്കുന്ന ഡമ്പൽസ് കയറ്റിവെച്ചും, ദേഹമാസകലം കോമ്പസിന് വരഞ്ഞ് മുറിവുണ്ടാക്കിയുമാണ് അതിക്രമം നടത്തിയത്.
കരഞ്ഞ് നിലവിളിച്ച കുട്ടികളുടെ വായിലേക്ക് കലാമിൻ ലോഷൻ ഒഴിച്ച് കൊടുത്തും ക്രൂരമായ റാഗിങ്ങിന് കുട്ടികളെ വിധേയമാക്കി.
പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
റാഗിംങ്ങും, ഹൗസ് സർജൻ അടക്കമുള്ളവർ കള്ള് മൂത്ത് ബാറിൽ അടിപിടിയുണ്ടാക്കിയതും മെഡിക്കൽ കോളേജിന് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്.
