ഡോക്ടർമാരെ കൂട്ടത്തോടെ സ്ഥലം മാറ്റുന്നത് അതിരൂക്ഷ പ്രതിസന്ധിയിലേക്ക്; ന്യൂറോ സർജറി ശസ്ത്രക്രിയകൾ വെട്ടിച്ചുരുക്കി കോട്ടയം മെഡിക്കൽ കോളേജ്

കോട്ടയം: ഡോക്ടർമാരുടെ കുറവ് മൂലം ന്യൂറോ സർജറി വിഭാഗത്തില്‍ ശസ്ത്രക്രിയകള്‍ വെട്ടിച്ചുരുക്കുന്ന അവസ്ഥയിലേയ്ക്ക് കോട്ടയം മെഡിക്കല്‍കോളേജ് മാറി.

ഈ സാഹചര്യത്തിലും നിലവിലുള്ള ഡോക്ടർമാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയതും പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്.

സീനിയർ റസിഡന്റ് ഡോക്ടർമാർ കൂടിപോകുന്നതോടെ ന്യൂറോ സർജറി വിഭാഗം പൂർണ്ണമായും സ്തംഭിക്കുന്ന അവസ്ഥയാണുള്ളത്. .

കോട്ടയം മെഡിക്കല്‍ കോളജിനെ സംബന്ധിച്ചിടത്തോളം അതിപ്രധാനമായ ഒരു ഡിപ്പാർട്ട്മെൻറ് ആണ് ന്യൂറോ .ഇവിടെ 5 പ്രധാന ഡോക്ടർമാരും ഒരു മേധാവിയുമാണ് വേണ്ടത്.ഇതില്‍ ഒരു ഒഴിവ് കാലങ്ങളായി നികത്തിയിട്ടില്ല. സർജറി വിഭാഗം മേധാവി അടക്കം 5 ഡോക്ടർമാരായിചുരുങ്ങി വിഭാഗം.

ഇതിനിടെ ആഴ്ചകള്‍ക്ക് മുമ്ബ് ഒരു ഡോക്ടറെ പാരിപ്പള്ളിയിലേക്കും മറ്റൊരു ഡോക്ടറെ കോഴിക്കോട്ടേക്കും സ്ഥലം മാറ്റിയതോടെ അംഗബലം മൂന്നായി ചുരുങ്ങി.മൂന്ന് ഡോക്ടർമാരാണ് വിഭാഗത്തിലെ മുഴുവൻ ജോലികളും ചെയ്ത് തീർക്കേണ്ടിയിരിക്കുന്നത്.

ഇവർ അത്യാഹിത വിഭാഗത്തില്‍ രോഗികളെ കാണുകയും അവർക്ക് ശസ്ത്രക്രിയ ആവശ്യമായാല്‍ അത് ചെയ്തുകൊടുക്കേണ്ടതുമുണ്ട്.

ഇതോടൊപ്പം തന്നെ ഒ പി കളിലും മറ്റും എത്തുന്ന രോഗികള്‍ക്ക് തുടർ ചികിത് ഉറപ്പാക്കണം.വാർഡുകളില്‍ കഴിയുന്ന രോഗികളെയും ഇവർ തന്നെ ചികിത്സിക്കേണ്ടിയിരിക്കുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ളവരെ ദിവസവും കാണുകയും വേണം.

മെഡിക്കല്‍ ബോർഡിലും ഇതേ ഡോക്ടർമാർ തന്നെ അറ്റൻഡ് ചെയ്യണം.ജില്ലയ്ക്ക് പുറത്തുണ്ടാകുന്ന ചില സംഭവങ്ങളില്‍ ന്യൂറോ സർജറി വിദഗ്ധന്റെ സേവനം ആവശ്യമായാല്‍അവിടെയും ഒരാള്‍ പോകണം. ഇതുമൂലം ഒരുഅവധിയെടുക്കാൻ പോലും ഇവർക്ക് സാധിക്കില്ല.അടിയന്തര ശാസ്ത്രക്രിയകള്‍ക്ക് പുറമേആഴ്ചയില്‍ 12നും 14നും ഇടയ്ക്ക് ശസ്ത്രക്രിയകള്‍ ഇവിടെ നടത്തിയിരുന്നു.ഡോക്ടർമാരുടെ എണ്ണം കുറഞ്ഞതോടെ ഇത് എട്ടെണ്ണം വരെ ആക്കി ചുരുക്കി.

ഇനി സീനിയർ റസിഡന്റുമാരും കൂടി പോയി കഴിഞ്ഞാല്‍ ശസ്ത്രക്രിയകളുടെ എണ്ണം ആറില്‍ താഴെയാകാനാണ് സാദ്ധ്യത.അത്യാഹിത വിഭാഗത്തില്‍ അടക്കം പിജി ഡോക്ടർമാരെ നിയോഗിക്കുകയാണ് മെഡിക്കല്‍ കോളേജിലെ ന്യൂറോ വിഭാഗം .