എം സി റോഡിൽ കോട്ടയം മണിപ്പുഴയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം; വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

കോട്ടയം : എം സി റോഡിൽ കോട്ടയം മണിപ്പുഴയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം. തിരുവല്ല കവിയൂർ സ്വദേശി പെണ്ണമ്മയ്ക്ക് ഗുരുതര പരിക്ക്. പെണ്ണമ്മയുടെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

തിരുവല്ലയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി വന്നതിനുശേഷം തിരികെ പോകുംമ്പോളാണ് അപകടമുണ്ടായത്.

പരിക്കേറ്റവർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ. അപകടത്തെ തുടർന്ന് കോട്ടയം മണിപ്പുഴ എം സി റോഡിൽ വൻ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.