കോട്ടയം : കൈക്കൂലി വാങ്ങുന്നതിനിടെ വൈക്കം ഡെപ്യൂട്ടി എൽ ആർ തഹസിൽദാർ സുഭാഷ്കുമാർ ടികെ വിജിലൻസിന്റെ പിടിയിലായി
വൈക്കം താലൂക്ക് ഓഫീസിന് സമീപത്തുള്ള എസ്ബിഐയുടെ എടിഎമ്മിൽ വച്ച് പ്രവാസിയുടെ കൈയ്യിൽ നിന്ന് 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഡെപ്യൂട്ടി തഹസിൽദാർ എൽ ആറായ സുഭാഷ് കുമാർ ടി കെ യെയാണ് കോട്ടയം വിജിലൻസ് പിടികൂടിയത്.
പരാതിക്കാരന്റെ ഭാര്യയുടെ പേരിലുള്ള 24 സെൻ്റ് വസ്തു പോക്ക് വരവ് ചെയ്യാൻ നൽകിയെങ്കിലും പോക്ക് വരവ് ചെയ്ത് ലഭിച്ചത് 11 സെന്റിന് മാത്രമാണ്, ഇതിന്റെ തകരാർ പരിഹരിക്കുന്നതിനു വേണ്ടി താലൂക്ക് ഓഫീസിൽ നൽകിയ അപേക്ഷയിൽ ഡെപ്യൂട്ടി തഹസിൽദാർ ആയ സുഭാഷ് കുമാർ 60000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും ആദ്യ ഗഡുവായ 25000 ഇന്ന് ഉച്ചയോടെ നൽകാൻ പറയുകയുമായിരുന്നു.
തഹസിൽദാരുടെ നിർദ്ദേശപ്രകാരം കൈക്കൂലി തുകയുമായി എത്തിയ പരാതിക്കാരനോട് പണം സിഡിഎമ്മിൽ നിക്ഷേപിക്കാൻ പറയുകയും, പണം നിക്ഷേപിക്കാൻ അറിയില്ലന്ന് പരാതിക്കാരൻ പറഞ്ഞതോടെ സുഭാഷ് കുമാർ ഇയാളെയും കൂട്ടി എ ടി എം കൗണ്ടറിൽ കയറുകയും അവിടെവച്ച് വിജിലൻസിൻ്റെ പിടിയിലാവുകയുമായിരുന്നു
വിജിലൻസ് ഡിവൈഎസ്പി വി.ആർ രവികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സുഭാഷ് കുമാറിനെ പിടികൂടിയത്
