ഇല്ലിക്കൽ അറുപറക്ക് സമീപം വലിയ ആഞ്ഞിലി മരം കടപുഴകി വീണു; കോട്ടയം-കുമരകം റോഡിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു; വൈദ്യുതി പോസ്റ്റുകൾ മറയുകയും ലൈനുകൾ വിച്ഛേദിക്കപ്പെടുകയും ചെയ്തു

കോട്ടയം: ഇല്ലിക്കൽ അറുപറക്ക് സമീപം വലിയ ആഞ്ഞിലി മരം കടപുഴകി വീണ്

കോട്ടയം – കുമരകം റോഡിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. വൈദ്യുതി

പോസ്റ്റുകൾ മറിയുകയും ലൈനുകൾ വിച്ഛേദിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

പ്രദേശത്തെ വൈദ്യുതി വിതരണവും പൂർണ്ണമായി നിലച്ചിരിക്കുകയാണ്.

ഫയർഫോഴ്‌സ് സ്ഥലത്തെത്തി മരം മുറിച്ചുമറ്റുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

പ്രദേശത്ത് കനത്ത മഴതുടരുന്നതിനാൽ മരം മുറിച്ചുമാറ്റി ഗതാഗതം

പുനഃസ്ഥാപിക്കാൻ മണിക്കൂറുകൾ എടുക്കുവാൻ സാധ്യതയുണ്ട്.