കോട്ടയം മെഡിക്കൽ കോളേജിൽ വിദ്യാർഥിനിക്ക് തെരുവ് നായയുടെ കടിയേറ്റു

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തെ തെരുവ് നായകളുടെ ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞദിവസം അഞ്ചാം വർഷ മെഡിക്കൽ വിദ്യാർഥിനിയെ നായ കടിച്ചു.

ലേഡീസ് ഹോസ്റ്റലിൽ നിന്ന് കോളേജിലേക്ക് വരുമ്പോൾ കൂട്ടം കൂടി നിന്ന തെരുവുനായ്ക്കളിൽ ഒന്ന് വിദ്യാർത്ഥിനിയെ കടിക്കുകയായിരുന്നു. ഭീതിയിലായ വിദ്യാർത്ഥിനി സഹപാഠികളെ വിളിച്ചാണ് അത്യാഹിത വിഭാഗത്തിൽ പ്രവേശിക്കപ്പെട്ടത്.