കോട്ടയം എലിപ്പുലിക്കാട്ട് പാലത്തിനു സമീപം ആറ്റിൽ അഴുകിയ മൃതദേഹം കണ്ടെത്തി ; മൂന്ന് ദിവസത്തോളം പഴക്കമുള്ള മൃതദേഹം 40 വയസ്സ് തോന്നിക്കുന്ന പുരുഷന്റേത്; പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു

കോട്ടയം: എലിപ്പുലിക്കാട്ട് പാലത്തിനു സമീപം ആറ്റിൽ അഴുകിയ നിലയിൽ മൃതദേഹം. നാൽപത് വയസ് തോന്നിക്കുന്ന പുരുഷ‌ന്റേതാണ് മൃതദേഹം.

ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ ഫയർഫോഴ്‌സിനെ വിളിക്കുകയായിരുന്നു.

ഫയർഫോഴ്‌സ് എത്തി നടത്തിയ തെരച്ചിലിലാണ് മീനച്ചിലാറിന്റെ തീരത്ത് അടിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

തുടർന്ന് പൊലീസ് എത്തി പരിശോധന നടത്തി. മൃതദേഹത്തിന് മൂന്നു ദിവസത്തോളം പഴക്കമുണ്ടെന്ന് പൊലീസ് കണ്ടെത്തൽ. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.