കോട്ടയം സ്വദേശി യുഎഇയിൽ ഹൃദയസ്തംഭനം മൂലം മരിച്ചു; സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ യുവാവ് മരണപ്പെട്ടത് പെരുന്നാൾ ആഘോഷിക്കാനായി നാട്ടിലേക്ക് പോകാൻ നിക്കവെ

കോട്ടയം: ഏന്തയാര്‍ സ്വദേശിയായ യുവാവ് യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു.

സ്വകാര്യ കമ്ബനിയിലെ ജീവനക്കാരനായ ആലിപ്പറമ്ബില്‍ കുഞ്ഞലവി – ആമിന ദമ്ബതികളുടെ മകന്‍ സാജിദ്(41) ആണ് മരിച്ചത്.

സാജിദ് പെരുനാള്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക് വരാനായി ടിക്കറ്റ് എടുത്തിരിക്കുകയായിരുന്നു.ഞായറാഴ്ച രാത്രിയോയാണ് ഹൃദയസ്തംഭനമുണ്ടായത്.