കോട്ടയം കടുത്തുരുത്തിയിൽ 84കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; വയോധികൻ താമസിച്ചിരുന്ന ടാർപോളിൻ ഷെഡ് ഉൾപ്പെടെ കത്തിയ നിലയിലാണ് ; കടുത്തുരുത്തി പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു

കോട്ടയം : കടുത്തുരുത്തി അരുണാശേരിയിൽ 84 കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മറ്റക്കോട്ടിൽ വർക്കി തൊമ്മനാണ് മരിച്ചത്.

ടാർപോളിൻ ഷെഡിൽ ഒറ്റയ്ക്കായിരുന്നു താമസം. ഷെഡ് ഉൾപ്പെടെ കത്തിയ നിലയാണ്. കടുത്തുരുത്തി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് വ്യക്തമാക്കി. അബദ്ധത്തിൽ ഷെഡിനു തീപിടിച്ചതാമെന്നാണ് നിഗമനം.