ഗാന്ധിനഗർ: കോട്ടയം ഗാന്ധിനഗറിൽ ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും ഈ മാസം ആശ്രയയും, ആർദ്രത ഫെലോഷിപ്പ് ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് 151 വൃക്കരോഗികൾക്ക് നൽകി
ആശ്രയയുടെ ട്രഷറർ ഫാ . എൽദോ ജോൺ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോട്ടയം ജില്ല കളക്ടർ ജോൺ വി സാമുവേൽ കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു.
