Site icon Malayalam News Live

കോട്ടയം പാലാ നഗരത്തിലെ രണ്ട് ക്ഷേത്രങ്ങളിൽ കവർച്ച; ക്ഷേത്ര ഓഫീസ് കുത്തിത്തുറന്ന് അലമാരയിൽ നിന്ന് പണവും സ്വർണവും കവർന്നു വഴിപാട് തകർത്തു പെട്ടിയിലുണ്ടായിരുന്ന പണവും മോഷ്ടിച്ചു; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്

കോട്ടയം: പാലാ ന​ഗരത്തിലെ രണ്ട് ക്ഷേത്രങ്ങളിൽ‌ കവർച്ച. ഇടമറ്റം പൊന്മല ദേവിക്ഷേത്രം, പുത്തൻശബരിമല ക്ഷേത്രങ്ങളിലാണ് മോഷണം നടന്നത്.

പൊന്മല ദേവീക്ഷേത്രത്തിന്റെ ഓഫീസ് കുത്തി തുറന്ന് അകത്തെ അലമാരയിൽ നിന്ന് പണവും സ്വർണവും മോഷ്ടിച്ചു.

പുത്തൻ ശബരിമല ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിന്റെ പൂട്ട് തകർത്ത് പെട്ടിയിൽ ഉണ്ടായിരുന്ന പണം മോഷ്ടിച്ചു.
പാലാ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Exit mobile version