കോട്ടയം: സംയുക്ത അധ്യാപക സമിതി നാളെ രാവിലെ 10 മുതൽ കളക്ടറേറ്റിനു മുന്നിൽ കൂട്ട ഉപവാസസമരം നടത്തും.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. സംയുക്‌ത അധ്യാപക സമിതി ജില്ലാ ചെയർമാൻ ആർ.രാജേഷ് അധ്യക്ഷത വഹിക്കും.
അശാസ്ത്രീയമായ അക്കാദമി കലണ്ടർ പിൻവലിക്കുക, ഹൈസ്കൂൾ ഹയർ സെക്കൻഡറി ഏകീകരണ നടപടികൾ അവസാനിപ്പിക്കുക, പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന സർക്കാർ നയങ്ങൾ തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു സമരം.
കെപിഎസ്ടിഎ സംസഥാന സെക്രട്ടറി വർഗീസ് ആൻ്റണി അധ്യക്ഷത വഹിച്ചു.
ആർ.രാജേഷ്, നാസർ മുണ്ടക്കയം, അലക്‌സ് ടോം, മനോജ് വി. പോൾ, ജേക്കബ് ചെറിയാൻ എന്നിവർ പ്രസംഗിച്ചു.
