ആദ്യഘട്ട വോട്ടെടുപ്പ്; കോട്ടയം ജില്ലയിൽ ഇതുവരെ 14.66 ശതമാനം പോളിംഗ്; ജില്ലയിൽ നിലവിൽ 240011 പേർ വോട്ട് രേഖപ്പെടുത്തി; എറ്റവും മികച്ച പോളിംഗ് ഈരാറ്റുപേട്ടയില്‍; പോളിംഗ് ശതമാനം അറിയാം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി.

കോട്ടയം ജില്ലയിൽ ഇതുവരെ 14 . 11 % പോളിംഗ് നടന്നു. കോട്ടയം നഗരസഭകളിൽ എറ്റവും മികച്ച പോളിംഗ് നടന്നത് ഈരാറ്റുപേട്ടയിലാണ്.

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് തെരഞ്ഞെടുപ്പ്. രാവിലെ ആറിന് തന്നെ ബൂത്തുകളില്‍ മോക് പോളിങ് നടന്നു.

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയിൽ പോളിംഗ് 14.66 %

തദ്ദേശ തെരഞ്ഞെടുപ്പ് ജില്ലയിൽ നിലവിൽ 240011’പേർ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടർമാരാണ് ജില്ലയിലുള്ളത്.

നഗരസഭ
ചങ്ങനാശേരി. 15.11
കോട്ടയം 14.05 %
വൈക്കം 16.21%
പാലാ 14.38
ഏറ്റുമാനൂർ 15.00%
ഈരാറ്റുപേട്ട 19.01

ബ്ലോക്ക് പഞ്ചായത്തുകൾ

ഏറ്റുമാനൂർ 14.27
ഉഴവൂർ 13.5
ളാലം 13.05
ഈരാറ്റുപേട്ട 14.02
പാമ്പാടി 14.69
മാടപ്പള്ളി 14.74
വാഴൂർ 14.71
കാഞ്ഞിരപ്പള്ളി 14.07
പള്ളം 14.90
വൈക്കം 15.39
കടുത്തുരുത്തി 14.54