കോട്ടയം: വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് ബസ് കണ്ടക്ടർക്കെതിരെ റജിസ്റ്റർ ചെയ്ത പോക്‌സോ കേസ് കോടതി തള്ളി.
കോട്ടയം കോളനി റൂട്ടിൽ സർവീസ് നടത്തുന്ന തിരുനക്കര ബസ് കണ്ടക്ടർ കോട്ടയം പനച്ചിക്കാട് സ്വദേശി കെ.എ.പ്രദീപ്കുമാറിനെതിരെ (56) ചിങ്ങവനം പൊലീസ് റജിസ്റ്റർ ചെയ്ത കേസാണ് തള്ളിയത്. 2024 ജൂലൈ 4നായിരുന്നു കേസിനാസ്പദമായ സംഭവം.
സ്‌കൂൾ വിദ്യാർത്ഥിനി ബസിൽ കയറിയപ്പോൾ പ്രദീപ്കുമാർ മോശമായി സംസാരിച്ചെന്നാണ് കേസ്. ചിങ്ങവനം പൊലീസാണ് കേസെടുത്തത്. കേസ് കോടതിയിൽ എത്തിയപ്പോൾ പ്രതിഭാഗം വിടുതൽ ഹർജി സമർപ്പിക്കുകയായിരുന്നു.
പ്രതിഭാഗത്തിന് വേണ്ടി അഭിഭാഷകരായ വിവേക് മാത്യു വർക്കി, കെ.എസ്.ആസിഫ്, ലക്ഷ്മി ബാബു, മീര, അശ്വതി, നെവിൻ, സൽമാൻ എന്നിവർ ഹാജരായി.
