പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോട്ടയം നഗരത്തിലെ സർക്കാർ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

കോട്ടയം: പോക്സോ കേസിൽ സർക്കാർ സ്കൂളിലെ അധ്യാപകൻ അറസ്റ്റിൽ.

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് കോട്ടയം നഗരത്തിലെ സർക്കാർ സ്കൂളിലെ അധ്യാപകൻ മനോജിനെ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.