കൊല്ലം: ഉമ്മൻ ചാണ്ടിയെ ഒറ്റുകൊടുത്തതിനുള്ള പ്രതിഫലമായാണ് എല്‍ഡിഎഫ് ഗണേഷിന് മന്ത്രിസ്ഥാനം നല്‍കിയതെന്ന് യൂത്ത് കോണ്‍ഗ്രസ്.
യേശുവിനെ 30 വെള്ളികാശിന് യൂദാസ് ഒറ്റിക്കൊടുത്തതിന് സമാനമാണ് ഉമ്മൻ ചാണ്ടിയോട് ഗണേഷ് ചെയ്തത്. അഭിനവ യൂദാസാണ് ഗണേഷ് എന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് കൊല്ലത്ത് പ്രതീകാത്മക സമരം നടത്തി.
ഗണേഷിന്റെ നേതൃത്വത്തില്‍ ഉമ്മൻ ചാണ്ടിയുടെ പേര് സരിതയുടെ കത്തില്‍ തിരുകികയറ്റിയതില്‍ സി.ബി.ഐ.
കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട ജനാധിപത്യ വിരുദ്ധനെ മന്ത്രിയായി ചുമക്കേണ്ടത് കേരള പൊതുസമൂഹത്തിന് നാണക്കേടാണന്നും എല്‍.ഡി.എഫി.ന്റെ ഗതികേടാണെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
