ക്ഷേമപെൻഷനിൽനിന്നു രണ്ടരക്കോടി രൂപ തട്ടിയെടുത്ത കേസിൽ കോട്ടയം നഗരസഭാ ജീവനക്കാരനെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുന്നത് മന്ത്രി; കേസെടുത്ത് 6 മാസമായിട്ടും പ്രതിയെ പൊലീസിന് പിടികൂടാനായിട്ടില്ലെന്നും നാട്ടകം സുരേഷ്

കോട്ടയം: ക്ഷേമപെൻഷനിൽനിന്നു രണ്ടരക്കോടി രൂപ തട്ടിയെടുത്ത കേസിൽ ഇടതു യൂണിയൻ ഭാരവാഹിയായ നഗരസഭാ ജീവനക്കാരനെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുന്നത് മന്ത്രി വി.എൻ. വാസവനെന്നു ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്.

നഗരസഭ സെക്രട്ടറിയുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ട് 6 മാസമായി. മന്ത്രിയുടെ സംരക്ഷണമുള്ളതിനാൽ പൊലീസിനു പ്രതിയെ പിടികൂടാനായില്ല.

ജീവനക്കാരന്റെ അക്കൗണ്ടുകൾ മരവിപ്പിക്കാനോ സ്വത്തു കണ്ടുകെട്ടാനോ തയാറാകാത്തതും ദുരൂഹമാണ്.

ഇടതുയൂണിയൻ നേതാവ് നഗരസഭയിൽ നടത്തിയ കോടികളുടെ തട്ടിപ്പ് ചർച്ചയാകാതിരിക്കാനാണു സിപിഎം പുതിയ ആരോപണങ്ങളുമായി വരുന്നതെന്നും ഡിസിസി പ്രസിഡന്റ് ആരോപിച്ചു.