കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഡ് പുനര്‍വിഭജനം: ഹിയറിങ് ജനുവരി 17ന്

കോട്ടയം: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഡുകളുടെ പുനർവിഭജനവും അതിർത്തി പുനർ നിർണയവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചിട്ടുള്ള കരട് നിയോജക മണ്ഡല വിഭജന വിജ്ഞാപനത്തിന്മേല്‍ ലഭിച്ചിട്ടുള്ള ആക്ഷേപങ്ങള്‍/അഭിപ്രായങ്ങള്‍ എന്നിവയിന്മേലുള്ള പബ്ലിക് ഹിയറിംഗ് സംഘടിപ്പിക്കും.

ജനുവരി 17(വെള്ളിയാഴ്ച) രാവിലെ ഒൻപതുമണി മുതല്‍ സബ് ജയിലിനു സമീപമുള്ള ജില്ലാ പ്ലാനിംഗ് ഓഫീസ് കോണ്‍ഫറൻസ് ഹാളില്‍ വച്ച്‌ പബ്ലിക് ഹിയറിംഗ് നടത്തും.
സംസ്ഥാന ഡിലിമിറ്റേഷൻ കമ്മിഷൻ ചെയർമാനും അംഗങ്ങളും പങ്കെടുക്കുന്ന പബ്ലിക് ഹിയറിംഗില്‍ ആക്ഷേപങ്ങളും/ അഭിപ്രായങ്ങളും സമർപ്പിച്ചിട്ടുള്ളവർ ഹാജരാകണം.

മാസ് പെറ്റീഷൻ നല്‍കിയിട്ടുള്ളവരില്‍നിന്ന് ഒരു പ്രതിനിധിയേ ഹിയറിംഗില്‍ പങ്കെടുക്കാൻ അനുവദിക്കുകയുള്ളു.കരട് വിഭജന നിർദേശങ്ങള്‍ 2024 നവംബർ 18ന് പ്രസിദ്ധീകരിച്ചിരുന്നു.

അതിന്മേലുള്ള പരാതികളും നിർദേശങ്ങളും ഡിലിമിറ്റേഷൻ കമ്മിഷൻ 2024 ഡിസംബർ നാലുവരെ സ്വീകരിച്ചിരുന്നു.