കോട്ടയം ജില്ലയിലെ മലയോര മേഖലകളിൽ കാട്ടുപന്നി ശല്യം മൂലം പൊറുതിമുട്ടി റബ്ബർ കർഷകർ; ടാപ്പിംഗ് ആരംഭിക്കാരായ 50 ഓളം റബ്ബർ മരങ്ങൾ കാട്ടുപന്നികൾ കുത്തി നശിപ്പിച്ചു

കോട്ടയം : കടുവയും പുലിയുമൊക്കെ കാടിറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിക്കുന്ന വാർത്തയാണ് ദിവസവും കേൾക്കുന്നത്. കാട്ടുപന്നികൾ കപ്പയും വാഴയും മറ്റു കൃഷികളും നശിപ്പിക്കാറുണ്ട്. വനാതിർത്തിയിൽ താമസിക്കുന്ന കർഷകർ ഈ വിധം കഷ്ടപ്പാട് അനുഭവിച്ചു വരികയാണ്.

എന്നാൽ കാടൊന്നും ഇല്ലാത്ത നാട്ടിലെ റബർ മരം കുത്തി നശിപ്പിക്കുന്ന കാട്ടുപന്നി ശല്യം മൂലം പൊറുതി മുട്ടിയിരിക്കുകയാണ് കോട്ടയം ജില്ലയിലെ മലയാര മേഖലകളിലെ കർഷകർ.
കാട്ടുപന്നിയുടെശല്യം മൂലം റബ്ബർ കർഷകർക്കു൦ രക്ഷയില്ലാതായിരിക്കുകയാണ് .

തിടനാട് പഞ്ചായത്ത് മേഖലയിൽ കഴിഞ്ഞദിവസങ്ങളിലായി അൻപതോളം റബർ മരങ്ങൾ കാട്ടുപന്നി കുത്തി നശിപ്പിച്ചു.
വനാതിർത്തിയിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് തിടനാട് പഞ്ചായത്ത്.
റബർ മരത്തിന്റെ ചുവട്ടിൽ നിന്ന് രണ്ടരയടി പൊക്കത്തിൽ മരത്തിന്റെ തൊലി അപ്പാടെ കുത്തി കളഞ്ഞിരിക്കുകയാണ്.

ടാപ്പിങ്ങ് ആര൦ഭിക്കാറായി വരുന്ന റബ്ബർ മരങ്ങളും ടാപ്പിംഗ് ആരംഭിച്ച മരങ്ങളുമാണ് പന്നികൾ വന്ന് നശീപ്പിക്കുന്നത് ഈ പ്രദേശത്തുതന്നെ അൻപതോളം മരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരത്തിൽ നശിപ്പിക്കപ്പെട്ട ത് .മുൻകാലങ്ങളിൽ കിഴങ്ങുവർഗങ്ങൾക്കു൦ വാഴ ഉൾപ്പെടെ

ഫലവർഗങ്ങളെയുമാണ് പന്നി ശല്യം നേരിട്ടിരുന്നതെകിൽ ഇപ്പോൾ റബ്ബറിനേയു൦ ബാധിച്ചിരിക്കുകയാണ് ഈഅവസഥയിൽ പൊയാൽ കോട്ടയം ജില്ലയുടെ മലയോരമേഖലയിൽ കൃഷി ഇല്ലാതാകുന്ന സാഹചര്യമുണ്ടാവുമെന്ന് കർഷകവേദി സെക്രറി ടോമിച്ചൻ ഐക്കര പറഞ്ഞു.

റബർ മരത്തിലെ തൊലി അടർന്നു പോകുമ്പോൾ കിട്ടുന്ന ദ്രാവകത്തിന് ചെറുമധുരമാണ്. ഇത് നക്കിക്കുടിക്കാനാണ് പന്നികൾ റബർ തൊലി കുത്തി കളയുന്നത്. ഒരു വർഷത്തിനിടെ 500 റബർ മരങ്ങൾ പന്നികൾ നഗിപ്പിച്ചതായും ടോമിച്ചൻ പറഞ്ഞു.

മീനച്ചിലാറിന്റെയു൦ മണിമലയാ റിന്റെയൂ൦ തീരങ്ങളിൽ കൃഷി ചെയ്തിരുന്ന ഭൂരിഭാഗം പേരു൦ കൃഷി ഉപേക്ഷിച്ച് പോയി. പന്നികളെ വെടിവെച്ചു കൊല്ലാൻ നടത്തുന്ന ശ്രമങ്ങൾ ഫലം കാണുന്നില്ല .കൊല്ലാൻ വിദഗ്ദ്ധരായവരുടെ കുറവു൦ കൃഷി ഇല്ലാതെ കാടുപിടിച്ചു കിടക്കുന്ന തോട്ടങ്ങളു൦ പന്നികൾ പെരുകാൻ കാരണമാകുന്നു.

കാടു പിടിച്ചു കിടക്കുന്ന തോട്ടങ്ങൾ തെളിക്കാൻ തൊഴിലുറപ്പ് തൊഴിലാളികളെ നിയോഗിക്കണമെന്ന് കർഷകർ നിരന്തരം ആവശ്യപ്പെട്ടു വരികയാണ്.
പണ്ടുകാലത്ത് കർഷകർ പ്രയോഗിച്ചുകൊണ്ടിരുന്ന കുടുക്കു വെയ്ക്കുക വാപ്പ കുഴിച്ചിട്ട് പന്നിയെ വീഴിക്കുക തുടങ്ങിയവ ചെയ്യാനുള്ള നിയമ തടസ്സം മാറ്റിയാൽ ഒരുപരിധിവരെ പന്നി ശല്യം കുറയ്ക്കാൻ പറ്റു൦.

പന്നിയെ വെടിവയ്ക്കുന്നതിന് തിടനാട്ട് 12 പേർക്ക് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ വെടി കൊണ്ടു വീഴുന്ന പന്നിയെ കുഴിച്ചിടുന്നതിലെ നിബന്ധനയാണ് തടസം. 5 അടി താഴ്ചയിൽ കുഴിയെടുത്ത് മണ്ണെണ്ണയൊഴിച്ചു വേണം കുഴിച്ചിടാൻ .ഇങ്ങനെ മണ്ണെണ്ണ ഒഴിക്കുന്നത് കിണർ വെള്ളത്തെ ബാധിക്കും. മണ്ണിനെയും ബാധിക്കുമെന്ന് ടോമിച്ചൻ ചൂണ്ടിക്കാട്ടി. മാത്രമല്ല മണ്ണെണ്ണ കിട്ടാനുമില്ല.

ഇത്തരം നിബന്ധനകൾ പിൻവലിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
റബർ കർഷകരെ ബാധിക്കുന്ന ഈ വിഷയത്തിൽ അധികൃതർ ഇടപെട്ട് അടിയന്തര പരിഹാരമുണ്ടാക്കണമെന്ന്
കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആവശ്യപ്പെട്ടു.