സ്വർണവ്യാപാര രംഗത്ത് രണ്ട് പതിറ്റാണ്ടിന്റെ കൈയ്യൊപ്പുമായി സാധാരണക്കാരുടെ സ്വന്തം ജ്വല്ലറിയായി കോട്ടയത്തെ അച്ചായൻസ് ഗോൾഡ്…വിശ്വസിച്ചു വാങ്ങുകയും വിൽക്കുകയും ചെയ്യാം അതു ഗ്യാരണ്ടി!!!

സ്വന്തം ലേഖകൻ

കോട്ടയം : അക്ഷരനഗരിയുടെ വിവാഹസ്വപ്നങ്ങൾക്ക് പകരം വയ്ക്കാനില്ലാത്ത സാന്നിധ്യമായി അച്ചായൻസ് ഗോൾഡ് മാറിയിരിക്കുന്നു. 916 സ്വർണാഭരണങ്ങൾ മാത്രം വിൽക്കുന്നുവെന്നതും വിശ്വസിച്ചു വാങ്ങാമെന്നതുമാണ് ആ മാറ്റത്തിന് പിന്നിൽ. വിശ്വസ്തതയും ഗ്യാരണ്ടിയും അത് അച്ചായൻസ് ഗോൾഡിന്റെ ഉറപ്പാണ്

ഒപ്പം പഴയ സ്വർണ്ണാഭരണങ്ങൾ ഏറ്റവും ഉയർന്ന വിലയ്ക്ക് വാങ്ങുന്ന കേരളത്തിലെ നമ്പർ വൺ ജ്വല്ലറി കൂടിയാണ് അച്ചായൻസ് ഗോൾഡ്.

വിശ്വസ്തതയുടേയും പാരമ്പര്യത്തിന്റെയും കയ്യൊപ്പിട്ട തുടക്കം കോട്ടയം ജില്ലയിലെ അയർക്കുന്നത്തുള്ള കുടകശേരിയിൽ വർക്കിച്ചൻ ഏബ്രഹാമിൽ നിന്നാണ്.

വല്യേലിൽ വർക്കിച്ചൻ എബ്രാഹാം 2005 ലാണ് സ്വർണവ്യാപാര രംഗത്തേക്ക് കടന്ന് വരുന്നത്. പഴയ സ്വർണാഭരണ വിൽപ്പനയിൽ വിജയക്കൊടി നാട്ടിയ ആ പാരമ്പര്യം പിന്തുടർന്ന് വർക്കിച്ചന്റെ മകൻ ടോണി വർക്കിച്ചൻ വല്ല്യേലിൽ ഗോൾഡിന്റെ ചുമതല ഏറ്റെടുത്തു.

ടോണി വർക്കിച്ചൻ 2016 ൽ 916 സ്വർണാഭരണങ്ങൾ വിൽക്കുന്ന അച്ചായൻസ് ഗോൾഡ് എന്ന സ്ഥാപനത്തിനു തുടക്കം കുറിച്ചു. അവിടുന്നാണ് ഇന്ന് മധ്യകേരളം മുഴുവൻ വ്യാപിച്ച അച്ചായൻസ് ഗോൾഡ് ഷോറുമുകൾക്ക് തുടക്കം കുറിച്ചത്. കോട്ടയം, എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളിലായി 22 ഷോറൂമുകളാണ് അച്ചായൻസ് ഗ്രൂപ്പിന് ഇന്നുള്ളത്.

916 സ്വർണാ ഭരണങ്ങൾ അതാതു ദിവസത്തെ വിലയിൽ വാങ്ങാനും വിൽക്കാനും കേരളത്തിലെ ഏറ്റവും വിശ്വസ്തമായ സ്ഥാപനമാണ് അച്ചായൻസ് ഗോൾഡ്. 916 സ്വർണ്ണാഭരണങ്ങൾ കേരളത്തിലെ ഏറ്റവും ഉയർന്ന വിലയ്ക്ക് വാങ്ങുന്നതും അച്ചായൻസ് ഗോൾഡാണ്.

ഏത് ജ്വല്ലറിയിൽ നിന്നു വാങ്ങിയ സ്വർണാഭരണമാണെങ്കിലും വിപണിയിൽ ലഭിക്കാവുന്നതിൽ ഏറ്റവും ഉയർന്ന വില നൽകി തിരിച്ചെടുക്കും. പഠനം അല്ലെങ്കിൽ ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി സ്വർണം വിൽക്കാനെത്തുന്നവർക്ക് വൈൽഡ് ക്രാഫ്റ്റ് ട്രോളിയും സമ്മാനമായി ലഭിക്കും.

ബാങ്കുകളിലോ മറ്റു സ്ഥാപനങ്ങളിലോ പണയത്തിലിരിക്കുന്ന സ്വർണം ലളിതമായ നടപടിക്രമങ്ങളിലൂടെ തിരിച്ചെടുക്കാനും ഉയർന്ന വിലയിൽ വിൽക്കാനുമുള്ള സഹായവും അച്ചായൻസ് ഗോൾഡ് ഉറപ്പാക്കുന്നു.
ഡോർ സ്റ്റെപ് സർവ്വീസുകളുമുണ്ട് അച്ചായൻസ് ഗോൾഡിൽ .

സ്വർണ്ണാഭരണങ്ങൾ വാങ്ങാനോ വിൽക്കാനോ കടയിൽ എത്തുന്ന ഓരോ കസ്റ്റമറേയും പരിചയപ്പെട്ട് അവർക്ക് മികച്ച സേവനം ഉറപ്പ് വരുത്താൻ ടോണി സമയം കണ്ടെത്തുന്നു. അച്ചായൻസ് ഗോൾഡിൽ ഒരു തവണ എത്തിയാൽ അവർ അച്ചായൻസിന്റെ കുടുംബാഗമായി മാറുന്നത് ഈ കരുതലിന്റെയും വിശ്വസ്തതയുടേയും തിളക്കം വർദ്ധിപ്പിക്കുന്നു