സ്വന്തം ലേഖിക
കോട്ടയം: കോട്ടയം തോട്ടയ്ക്കാട് അമ്പലക്കവലയിൽ തിട്ടയിലിടിച്ച് നിയന്ത്രണം നഷ്ടമായ ടിപ്പർ ലോറി തോട്ടിലേയ്ക്ക് തലകീഴായി മറിഞ്ഞ് അപകടം.
ലോറി തോട്ടിലേയ്ക്ക് മറിയുന്നതിനിടെ ഡ്രൈവർ ലോറിയിൽ നിന്നും ചാടി രക്ഷപെട്ടു.
ഇന്ന് പുലർച്ചെ രണ്ടരയോടെ ആയിരുന്നു അപകടം. തോട്ടക്കാട് ഭാഗത്ത് മണ്ണിറക്കാനെത്തിയ ടിപ്പർ ലോറി നിയന്ത്രണം നഷ്ടമായി തിട്ടയിൽ ഇടിച്ച ശേഷം തോട്ടിലേയ്ക്ക് തലകീഴായി മറിയുകയായിരുന്നു.
അപകടത്തിൽപ്പെട്ട ലോറി പിന്നീട് ക്രെയിൻ ഉപയോഗിച്ച് ഉയർത്തിമാറ്റുകയായിരുന്നു.
