പോക്കുവരവ് ചെയ്തുകൊടുത്തതിന് 2000 രൂപ കൈക്കൂലി; കോട്ടയത്ത് വില്ലേജ് ഓഫീസര്‍ വിജിലൻസ് പിടിയില്‍

കോട്ടയം: പൊൻകുന്നത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയില്‍.

ഇളങ്ങുളം വില്ലേജ് ഓഫീസർ വിഷ്ണു ആണ് പിടിയിലായത്.

പോക്കുവരവ് ചെയ്തു കൊടുക്കുന്നതിന് വസ്തു ഉടമയില്‍ നിന്ന് 2000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് അറസ്റ്റ്.

കൈക്കൂലി വാങ്ങുന്നു എന്ന പരാതിയെ തുടർന്ന് വിജിലൻസ് ഒരുക്കിയ കെണിയിലാണ് ഇയാള്‍ പെട്ടത്.