കൂട്ടിക്കലിൽ തീ പടർന്ന് പുരയിടവും രണ്ട് വ്യാപാര സ്ഥാപനങ്ങളും കത്തി നശിച്ചു; ഫയർഫോഴ്സ് എത്തി തീയണച്ചത് ഒരു മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിൽ

കൂട്ടിക്കൽ: തീ പടർന്ന് പുരയിടവും രണ്ട് വ്യാപാര സ്ഥാപനങ്ങളും കത്തി നശിച്ചു.

രാത്രി ഒരു മണിക്ക് ശേഷം തേൻ പുഴ ഈസ്റ്റിൽ ഗവ. ആശുപത്രിക്ക് എതിർവശമായിരുന്നു സംഭവം.

പൂപ്പാടി റഹീമിന്റെ പലചരക്ക് കട, മഠത്തിൽ സലീമിന്റെ ഉരുപ്പടി വ്യാപാര സ്ഥാപനം എന്നിവയാണ് കത്തി നശിച്ചത്.

നാട്ടുകാരുടെ നേതൃത്വത്തിൽ തീ അണയ്ക്കാൻ ശ്രമിച്ചിട്ടും കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സ് എത്തി ഒരു മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിലാണ് ആണ് തീയണച്ചത്.