പണം അവശ്യപ്പെട്ടിട്ട് നൽകിയില്ല; അമ്മയേയും മുത്തച്ഛനേയും കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വീട്ടിലും അമ്മയുടെ മൊബൈൽ ഫോൺ വിറ്റ കടയിലും എത്തിച്ച് തെളിവെടുത്തു

കൊല്ലം: കൊല്ലം പടപ്പക്കരയിലെ ഇരട്ടക്കൊലപാതക കേസിൽ പ്രതി അഖിലിനെ കുണ്ടറ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. പ്രതിയെ കൊലപാതകം നടന്ന പടപ്പക്കരയിലെ വീട്ടിലും അമ്മയുടെ മൊബൈൽ ഫോൺ വിറ്റ കൊട്ടിയത്തെ കടയിലും എത്തിച്ച് തെളിവെടുത്തു.

കൊലപാതകം നടത്തിയ രീതി പ്രതി പൊലീസിന് വിവരിച്ചു നൽകി. 2024 ഓഗസ്റ്റിലാണ് അഖിൽ അമ്മ പുഷ്പലതയെയും മുത്തച്ഛൻ ആൻ്റണിയെയും കൊലപ്പെടുത്തിയത്. പണം അവശ്യപ്പെട്ടിട്ട് നൽകാത്തതിനായിരുന്നു ലഹരി മരുന്നിന് അടിമയായ അഖിൽ കൊലപാതകം നടത്തിയത്.

സംഭവ ശേഷം ശ്രീനഗറിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ വാർത്ത കണ്ട ശ്രീനഗറിലെ മലയാളി തിരിച്ചറിയുകയായിരുന്നു. തുടർന്നാണ് കുണ്ടറ സിഐയുടെ നേതൃത്വത്തിലുള്ള സംഘം ശ്രീനഗറിൽ എത്തി പ്രതിയെ പിടികൂടിയത്.