കുട്ടിയെ വിട്ടുകിട്ടാൻ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് ഫോണ്‍ കാള്‍; ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വഴിത്തിരിവ്

കൊല്ലം: കൊല്ലത്ത് ഓയൂരില്‍ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വഴിത്തിരിവ്.

കുട്ടിയെ വിട്ടുകിട്ടാൻ അഞ്ച് ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ട് ഫോണ്‍ കാള്‍ വന്നു. കുട്ടിയുടെ അമ്മയുടെ ഫോണിലാണ് കാള്‍ വന്നത്.

പൊലീസ് ഫോണ്‍ കാള്‍ പരിശോധിക്കുന്നുണ്ട്. വാഹനത്തെ കുറിച്ച്‌ സൂചന കിട്ടിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. നാട്ടുകാര്‍ ഉള്‍പ്പെടെ കുട്ടിയ്ക്ക് വേണ്ടി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ഇന്ന് വെെകിട്ട് നാലുമണിയോടെയാണ് ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭികേല്‍ സാറയെ തട്ടിക്കൊണ്ടുപോയത്. സഹോദരനൊപ്പം ട്യൂഷന് പോയതാണ് കുട്ടി.

ഈ സമയം ഓയൂ‌ര്‍ കാറ്റാടിമുക്കില്‍ വച്ച്‌ കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് വിവരം.