സഹോദരനൊപ്പം ട്യൂഷന് പോയ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി; പിന്നില്‍ കാറിലെത്തിയ സംഘം

കൊല്ലം: ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി.

കൊല്ലം ഓയൂരിലാണ് സംഭവം. ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭികേല്‍ സാറയെയാണ് (6) കാണാതായത്.

ഇന്ന് വെെകിട്ട് നാല് മണിക്ക് സഹോദരനൊപ്പം ട്യൂഷന് പോയതാണ് കുട്ടി. ഈ സമയം ഓയൂ‌ര്‍ കാറ്റാടിമുക്കില്‍ വച്ച്‌ കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് വിവരം.

വെള്ള നിറത്തിലുള്ള ഹോണ്ട കാറിലാണ് സംഘം എത്തിയത്. സംഭവത്തില്‍ കൊല്ലം പൂയപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി.