കൊച്ചി: കൊച്ചി മെട്രോയില്‍ പ്രതിസന്ധി.
രാവിലെ കലൂരില്‍ വച്ച് ട്രെയിൻ സാങ്കേതിക തടസം മൂലം പണിമുടക്കിയതോടെയാണ് സംഭവം.
ഇതുമൂലം സർവീസുകള്‍ തടസപ്പെട്ടു.
സാങ്കേതിക പ്രതിസന്ധി നേരിട്ട ട്രെയിൻ മുട്ടം യാർഡിലേക്ക് മാറ്റി പ്രശ്നം പരിഹരിക്കാനാണ് ഇപ്പോള്‍ കൊച്ചി മെട്രോ അധികൃതരുടെ ശ്രമം. അര മണിക്കൂറില്‍ ഇപ്പോള്‍ നേരിടുന്ന പ്രശ്നം പരിഹരിക്കുമെന്നാണ് കെഎംആർഎല്‍ അറിയിക്കുന്നത്.
ഇന്ന് രാവിലെ 8 മണി മുതലാണ് സർവീസ് നിർത്തിവെച്ചത്. മണിക്കൂറില്‍ 10 കിലോമീറ്റർ വേഗതയില്‍ ട്രെയിൻ നീങ്ങി തുടങ്ങിയതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.
മറ്റൊരു എഞ്ചിൻ ഉപയോഗിച്ച് സാങ്കേതിക തടസം നേരിട്ട ട്രെയിനിനെ മുട്ടം യാർഡിലേക്ക് മാറ്റുമെന്നാണ് അറിയുന്നത്. ഇതുമൂലം രാവിലെ മെട്രോയെ ആശ്രയിക്കുന്ന വിദ്യാർത്ഥികളും ജോലിസ്ഥലത്തേക്ക് പോയ യാത്രക്കാരുമടക്കം നിരവധി പേരാണ് പ്രതിസന്ധിയിലാത്.
എല്ലാ ട്രെയിനുകളും 10 കിമീ വേഗത്തിലാണ് സർവീസ് നടത്തുന്നത്. സാങ്കേതിക പ്രശ്നം നേരിട്ട ട്രെയിൻ മെട്രോ മുട്ടo യാർഡില്‍ എത്തിയാല്‍ എല്ലാ ട്രെയിനുകളും സാധാരണ വേഗത്തില്‍ സർവീസ് തുടരുമെന്നാണ് കെഎംആർഎല്‍ അറിയിക്കുന്നത്.
