കോട്ടയം കിടങ്ങൂരിൽ യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് ആക്രമിച്ചു; വാറണ്ട് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന കൊട്ടാരക്കര സ്വദേശി പിടിയിൽ

കിടങ്ങൂർ: വാറണ്ട് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

കൊട്ടാരക്കര കുളക്കട ഭാഗത്ത് അമ്പിളിവിലാസം വീട്ടിൽ മഹേഷ് (32) നെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ 2019 ൽ കിടങ്ങൂരുള്ള എലഗൻസ് ഹോട്ടലിന് സമീപം വച്ച് യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് ആക്രമിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്യുകയും, തുടർന്ന് ഇയാൾ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോവുകയുമായിരുന്നു.

ഇത്തരത്തിൽ ഒളിവിൽ കഴിയുന്നവരെ പിടികൂടാൻ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലാണ് ഇയാളെ പിടികൂടുന്നത്.

കിടങ്ങൂർ സ്റ്റേഷൻ എസ്.ഐ കുര്യൻ മാത്യു, സി.പി.ഓ മാരായ ഗ്രിഗോറിയസ് ജോസഫ്, അഷറഫ് ഹമീദ്, ജോസ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ്‌ ചെയ്തു.