കേരള സര്‍ക്കാര്‍ കെഎഫ്‌സിയില്‍ പുതിയ റിക്രൂട്ട്‌മെന്റ്; 50,000 രൂപ ശമ്പളം വാങ്ങാം; എല്ലാ ജില്ലക്കാര്‍ക്കും അപേക്ഷിക്കാം

കോട്ടയം: കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (KFC) ല്‍ ജോലി നേടാന്‍ അവസരം. അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികയിലേക്ക് കരാര്‍ റിക്രൂട്ട്‌മെന്റാണ് നടക്കുന്നത്.

താല്‍പര്യമുള്ളവര്‍ യോഗ്യത വിവരങ്ങള്‍ വായിച്ച്‌ മനസിലാക്കിയതിന് ശേഷം ഓണ്‍ലൈനായി അപേക്ഷിക്കുക.

തസ്തിക & ഒഴിവ്

കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (കെഎഫ്‌സി) ല്‍ അക്കൗണ്ട്‌സ് ഓഫീസര്‍ റിക്രൂട്ട്‌മെന്റ്. കരാര്‍ അടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. ആകെ ഒഴിവുകള്‍ 01. കേരളത്തിലെ ഏത് ജില്ലയിലും നിയമനം നടക്കാം.

യോഗ്യത

ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി പരീക്ഷ വിജയിച്ചിരിക്കണം.

ജിഎസ്ടി ഫില്ലിങ്, ടിഡിഎസ് റിട്ടേണ്‍, ടിഡിഎസ് സാലറി, ഇന്‍കം ടാക്‌സ് മേഖലകളില്‍ പ്രാവീണ്യം വേണം.

മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം.

Job Description

അക്കൗണ്ടിങ്, ഓഡിറ്റിങ്, ടാക്‌സ് മാറ്റേഴ്‌സ്, പ്രോജക്‌ട് അപ്രൈസല്‍, ബാങ്ക് റീകണ്‍സിലേഷന്‍ എന്നിവ ചെയ്യേണ്ടി വരും.

പ്രായപരിധി

35 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒബിസിക്കാര്‍ക്ക് 3 വര്‍ഷവും, എസ്.സി, എസ്.ടിക്കാര്‍ക്ക് 5 വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 50,000 രൂപ ശമ്പളമായി ലഭിക്കും.

അപേക്ഷ | Mode Of Application

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കെഎഫ്‌സി വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള അപേക്ഷ ഫോം ഓണ്‍ലൈനായി പൂരിപ്പിക്കുക. അപേക്ഷകള്‍ നല്‍കേണ്ട അവസാന തീയതി മാര്‍ച്ച്‌ 05, വൈകീട്ട് 5 മണി.