എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.07 വിജയശതമാനം

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു. 99.07 ശതമാനമാണ് വിജയം. 30514 വിദ്യാർത്ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്ക് എ പ്ലസിന് അർഹരായി.

പൊതുവിദ്യാഭ്യാസ പ്രിൻസിപ്പല്‍ സെക്രട്ടറി ഡോ.ശർമ്മിള മേരി ജോസഫാണ് ഫലം പ്രഖ്യാപിച്ചത്.

 

എസ്എസ്എൽസി ഫലം സംസ്ഥാന സർക്കാരിന്റെ ഏകീകൃത സേവന പ്ലാറ്റ്ഫോമായ ‘നമ്മുടെ കേരളം’, ‘സഫലം (Saphalam)’ എന്നീ മൊബൈൽ ആപ്ലിക്കേഷനുകളിലൂടെയും ഫലം അറിയാം.

 

9188619958 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് ‘RESULT’ എന്ന് ടൈപ്പ് ചെയ്ത് മെസ്സേജ് അയച്ച് രജിസ്റ്റർ നമ്പറും ജനനതീയതിയും നൽകിയാൽ വിശദമായ ഫലം പിഡിഎഫായി ലഭ്യമാകാനും സൗകര്യമുണ്ട്. ഇതിന് പുറമെ എസ്എസ്എൽസി ഫലം അറിയാൻ താഴെ പറയുന്ന 10 വെബ്സൈറ്റുകൾ സന്ദർശിക്കാം

 

www.results.kerala.gov.in,

www.examresults.kerala.gov.in,

www.prd.kerala.gov.in,