തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മാസങ്ങള്‍ അവശേഷിക്കവെ രാഷ്ട്രീയ കേന്ദ്രങ്ങളുടെ ശ്രദ്ധാകേന്ദ്രമായി കേരള കോണ്‍ഗ്രസ് എം മാറുന്നു.
കേരള കോണ്‍ഗ്രസ് എം ഇടത് മുന്നണി വിട്ട് യുഡിഎഫിലേക്ക് ചേക്കേറുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. നിലവില്‍ സംസ്ഥാന രാഷ്ട്രീയം യുഡിഎഫിന് അനുകൂലമെന്നാണ് യുഡിഎഫ് നേതാക്കള്‍ വിലയിരുത്തുന്നത്.
കേരള കോണ്‍ഗ്രസ് എം മുന്നണിയിലേക്ക് തിരിച്ചെത്തിയാല്‍ മധ്യതിരുവിതാംകൂറില്‍ മുന്നണിക്കുണ്ടായിരുന്ന മുൻതൂക്കം തിരിച്ചുപിടിക്കാമെന്നും അതിലൂടെ വൻ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ തിരിച്ചെത്താമെന്നുമാണ് യുഡിഎഫ് നേതാക്കള്‍ കണക്കുകൂട്ടുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുമ്ബ് ജോസ് കെ മാണിയേയും കൂട്ടരേയുയുഡിഎഫില്‍ എത്തിക്കാനാണ് ശ്രമം നടക്കുന്നത്.
മുസ്ലീം ലീഗാണ് കേരള കോണ്‍ഗ്രസ് നേതാക്കളുമായി ഇക്കാര്യത്തില്‍ ചർച്ച നടത്തുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. മുസ്ലീം ലീഗ് കാലങ്ങളായി മത്സരിക്കുന്ന തിരുവമ്പാടി മണ്ഡലം ജോസ് കെ മാണിക്കായി വിട്ടുനല്‍കാമെന്ന് ലീഗ് നേതൃത്വം കേരള കോണ്‍ഗ്രസിനെ അറിയിച്ചെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
