‘കേരളത്തില്‍ സിപിഎം-ബിജെപി ഡീല്‍; മത്സരം രണ്ട് മുന്നണികള്‍ തമ്മിൽ’; സംസ്ഥാന നേതൃത്വത്തിന്റെ ആരോപണം ആവര്‍ത്തിച്ച്‌ രാഹുല്‍ ഗാന്ധിയും

കോഴിക്കോട്: കേരളത്തില്‍ സിപിഎമ്മും ബിജെപിയും ഡീല്‍ ആണെന്ന് ആരോപിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും.

കേരളത്തില്‍ രണ്ട് മുന്നണികള്‍ തമ്മിലാണ് മത്സരം.
സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മും ബിജെപിയും തമ്മില്‍ ഒരു വ്യത്യാസവും ഇല്ലാതായി.

ഇക്കാര്യം മുതിർന്ന ഇടത് നേതാക്കള്‍ വരെ ചോദിക്കുന്നു. ബിജെപിയെ എതിർക്കുന്നവർക്ക് എതിരെ എല്ലാം കേസ് എടുക്കുന്നു.

എന്തുകൊണ്ടാണ് ബിജെപി പിണറായിയെ വെറുതെ വിടുന്നതെന്നും അഴിമതി കേസുകളില്‍ എന്താണ് നടപടി ഇല്ലാത്തതെന്നും ഇതാണ് ബിജെപി-സിപിഎം ബന്ധത്തിന് തെളിവെന്നും രാഹുല്‍ പറഞ്ഞു.