തൃശ്ശൂർ: കാട്ടൂരിൽ നഗ്നചിത്രങ്ങൾ കാണിച്ചു യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ പ്രതി അറസ്റ്റിൽ. കാട്ടൂർ സ്വദേശി സുധീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രവാസി മലയാളിയുടെ ഭാര്യയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു തുടക്കം. പിന്നീട് വാട്സാപ്പിലൂടെ ചിത്രങ്ങളും വിഡിയോകളും കൈമാറി.
തുടർന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്തു. യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതെന്നും പരാതിയിൽ പറയുന്നു. നിരന്തര ഭീഷണിയെ തുടർന്ന് യുവതി കാട്ടൂർ പോലീസിൽ പരാതി നൽകി.
പരാതിയെ തുടർന്ന് ഒളിവിൽ പോയ പ്രതിയെ മണ്ണുത്തിയിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഭാര്യയിൽ നിന്ന് വിവാഹമോചനം നേടിയ ശേഷം സുധീഷ് വിവാഹം കഴിച്ചിട്ടിലായിരുന്നു. സുധീറിന്റെ ഫോൺ സൈബർ ഫോറൻസിക് പരിശോധനയ്ക്കായി സംഘത്തിന് കൈമാറി. ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയാണ് പ്രതി.
