കാഞ്ഞിരപ്പള്ളി: കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. മണ്ണാറക്കയം സ്വദേശിയായ ലിബിൻ തോമസ് (25) ആണ് മരിച്ചത്.
കോട്ടയം കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി പേട്ട സ്കൂളിന് സമീപത്തായിരുന്നു വാഹനാപകടം.
കൂടെയുണ്ടായിരുന്ന കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി ഷാനു സണ്ണിയെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നും മുണ്ടക്കയം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് അമിത വേഗത്തിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ്സിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ ബസ്സിൽ തട്ടിയശേഷം കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
