കാഞ്ഞിരപ്പള്ളിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം; വിദ്യാര്‍ഥി മരിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ വിദ്യാർഥി മരിച്ചു.

അമല്‍ ജ്യോതി എൻജിനീയറിങ് കോളജ് വിദ്യാർഥി അമല്‍ ഷാജി (21) ആണ് മരിച്ചത്.

സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ലോറിയില്‍ ബൈക്ക് ഇടിക്കുകയായിരുന്നു.
ഇടുക്കി പെരുവന്താനം സ്വദേശിയാണ് അമല്‍.

കോളജിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്.