കഞ്ചാവും എംഡിഎംഎയുമായി യുവാവ് പിടിയിൽ; രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 20 ഗ്രാം കഞ്ചാവും 2.4 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു

കടയ്ക്കല്‍: നിലമേലില്‍ നിന്ന് കഞ്ചാവും എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. വർക്കല സ്വദേശി മാങ്കുഴികുന്നില്‍ വീട്ടില്‍ ഷമീറാണ് (35) അറസ്റ്റിലായത്.

കഴിഞ്ഞദിവസം രാത്രിയില്‍ ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ രാജേഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് നിലമേല്‍ പള്ളിക്കല്‍ റോഡില്‍വെച്ച്‌ 20 ഗ്രാം കഞ്ചാവും 2.4 ഗ്രാം എം.ഡി.എം.എയുമായി പ്രതി പിടിയിലായത്.

എ.ഇ.ഐ ജി. ഉണ്ണികൃഷ്ണൻ, വിവോ ബിനേഷ്, സനില്‍കുമാർ, സി.ഇ.ഒമാരായ സബീർ, മാസ്റ്റർ ചന്തു, നന്ദു എസ്. സജീവൻ, ലിജി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.