2 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവ് റോഡരികില്‍ വാരി വിതറിയ നിലയില്‍; സംഭവത്തില്‍ അന്വേഷണം തുടങ്ങി എക്സൈസ്


കോഴിക്കോട്: തലശ്ശേരി കൊടുവള്ളിയിലെ റോഡരികില്‍ രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവ് വാരി വിതറിയ നിലയില്‍.

പൊലീസ് പരിശോധന ഭയന്ന് ഉപേക്ഷിച്ചതെന്നാണ് സൂചന. സംഭവത്തില്‍ എക്സൈസ് അന്വേഷണം തുടങ്ങി.

ദേശീയപാതയില്‍ പൊലീസ് വാഹനപരിശോധന ഉണ്ടെന്നറിഞ്ഞാണ് ലഹരി ഇടപാടുകാര്‍ കഞ്ചാവ് തള്ളിയത്. കൊടുവള്ളിയില്‍ ഒരു കാര്‍ വാഷ് സെന്ററിനടുത്താണ് എട്ടരക്കിലോയോളം വരുന്ന കഞ്ചാവ് ഉപേക്ഷിച്ചത്.
പുല്‍ച്ചെടികള്‍ക്കിടയില്‍ വാരി വിതറിയ നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സംശയം തോന്നിയ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു.

പിന്നാലെ എക്സൈസ് സംഘമെത്തി കഞ്ചാവ് കസ്റ്റഡിയിലെടുത്തു.