ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍മഞ്ഞ്; ട്രെയിൻ, വ്യോമഗതാഗതം തടസപ്പെട്ടു.

 

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ഇന്നും കനത്ത മൂടല്‍മഞ്ഞ്. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ യുപി, വടക്കുപടിഞ്ഞാറൻ മധ്യപ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ്, ഒഡീഷ, ആസാം എന്നിവിടങ്ങളിലാണ് കനത്ത മൂടല്‍മഞ്ഞ് റിപ്പോര്‍ട്ട് ചെയ്തത്.

പലയിടങ്ങളിലും രാവിലെ കാഴ്ചാപരിധി പൂജ്യത്തിലേക്ക് താഴ്ന്നു.മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയിലേക്കുള്ള 18 ട്രെയിനുകള്‍ ആറുമണിക്കൂറോളം വൈകി. അന്താരാഷ്ട്ര സര്‍വീസുകളടക്കം നിരവധി വിമാനങ്ങളും വൈകി. അടുത്ത അഞ്ചുദിവസം കൂടി ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍മഞ്ഞും കൊടുംശൈത്യവും തുടരുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു