സ്വന്തം ലേഖകൻ
കൊച്ചി: കൊച്ചിയില്‍ വൻ രാസലഹരി വേട്ട.
കലൂര്‍ രാജ്യാന്തര സ്റ്റേഡിയം പരിസരത്തു നിന്നു 25 ലക്ഷത്തോളം രൂപ വിലവരുന്ന രാസലഹരി പിടികൂടി.
സംഭവത്തില്‍ ഉള്‍പപ്പെട്ട കോട്ടയം സ്വദേശിയായ യുവതി ഉള്‍പ്പെടെ നാല് പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു.
അരക്കിലോയോളം രാസലഹരിയാണ് ഇവരില്‍ നിന്നു പിടികൂടിയത്. എക്‌സൈസ് സംഘം രാസലഹരി ആവശ്യപ്പെട്ട് ഇവരെ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുക ആയിരുന്നു.
‘തുമ്ബിപ്പെണ്ണ്’ എന്ന പേരില്‍ അറിയപ്പെടുന്ന കോട്ടയം സ്വദേശിനി നഗരത്തിലെ ലഹരിവില്‍പനയ്ക്കു ചുക്കാൻ പിടിക്കുന്നവരില്‍ പ്രധാനിയാണ്. ഇവരും സംഘവുമാണ് എക്‌സൈസ് പിടിയിലായത്. കോട്ടയം സ്വദേശിയായ യുവതിയും സംഘത്തിലുണ്ടായിരുന്നു.
ഹിമാചല്‍പ്രദേശില്‍ നിന്നും രാസലഹരി ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തു വരുത്തിയാണ് ഇവര്‍ നഗരത്തില്‍ വില്‍പ്പന നടത്തിയത്. ഇതാണു ഇവരുടെ രീതിയെന്നു പൊലീസ് പറഞ്ഞു. ഇവര്‍ രാസലഹരി വില്‍ക്കുന്നതായി നേരത്തെ തന്നെ പൊലീസിന് സൂചന ഉണ്ടായിരുന്നു. 10 ഗ്രാം രാസലഹരി ആവശ്യപ്പെട്ട് എക്‌സൈസ് അംഗങ്ങള്‍ ഇവരെ വിളിച്ചു വരുത്തുകയായിരുന്നു.
രാത്രി എട്ടോടെ പ്രതികള്‍ കാറില്‍ സ്റ്റേഡിയം പരിസരത്തെ ഹോട്ടലിനു സമീപമെത്തി. ഇവര്‍ സ്ഥലത്തെത്തിയ ഉടൻ എക്‌സൈസ് സംഘം കാര്‍ വളഞ്ഞു പിടികൂടുകയായിരുന്നു. അക്രമാസക്തരായ പ്രതികളെ ഏറെ പണിപ്പെട്ടാണു കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി.
സ്‌പെഷല്‍ സ്‌ക്വാഡ് ഇൻസ്‌പെക്ടര്‍ കെ.പി.പ്രമോദ്, പ്രിവന്റീവ് ഓഫിസര്‍ എൻ.ജി. അജിത്കുമാര്‍, എം ടി.ഹാരിസ്, സിറ്റി മെട്രോ ഷാഡോയിലെ എൻ.ഡി.ടോമി, പി.പത്മഗിരീശൻ, പി.അനിമോള്‍, ഡ്രൈവര്‍ ബദര്‍, പി.സി. പ്രവീണ്‍ എന്നിവരാണു അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.
